മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 36 പോയന്റ് നേട്ടത്തില്‍ 34,479ലും നിഫ്റ്റി 3 പോയന്റ് ഉയര്‍ന്ന് 10,639ലുമാണ് വ്യാപാരം ആരംഭിച്ചത്. റിലയന്‍സ്, എസ്ബിഐ, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, സിപ്ല, ഐടിസി, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, വിപ്രോ, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്സ്, മാരുതി സുസുകി, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്സി, ആക്സിസ് ബാങ്ക്, ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്‌ഇയിലെ 1336 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 831 ഓഹരികള്‍ നഷ്ടത്തിലുമാണ്.