ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

222

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 176 പോയന്റ് നേട്ടത്തില്‍ 34,768ലും നിഫ്റ്റി 46 പോയന്റ് ഉയര്‍ന്ന് 10,727ലുമെത്തി. ടാറ്റ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, എച്ച്‌ഡിഎഫ്സി, വിപ്രോ, വേദാന്ത, എസ്ബിഐ, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ലുപിന്‍, മാരുതി സുസുകി, ബജാജ് ഓട്ടോ, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്‌ഡിഎഫ്സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1688 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 478 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS