ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

225

മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 251.29 പോയന്റ് നേട്ടത്തില്‍ 35,511.58ലും നിഫ്റ്റി 77.70 പോയന്റ് ഉയര്‍ന്ന് 10,894.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഹിന്‍ഡാല്‍കോ, ടിസിഎസ്, റിലയന്‍സ്, ഡോ.റെഡ്ഡീസ് ലാബ്, വിപ്രോ, എച്ച്‌ഡിഎഫ്സി ബാങ്ക്, ആക്സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഹീറോ മോട്ടോര്‍കോര്‍പ്, ഇന്‍ഫോസിസ്, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഒഎന്‍ജിസി, ടാറ്റ മോട്ടോഴ്സ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS