ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു

207

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം ആരംഭിച്ചു. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 134 പോയന്റ് നേട്ടത്തില്‍ 35,932ലും നിഫ്റ്റി 43 പോയന്റ് ഉയര്‍ന്ന് 11009ലുമെത്തി. ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, വേദാന്ത, റിലയന്‍സ്, എച്ച്‌സിഎല്‍ ടെക്, ഒഎന്‍ജിസി, സിപ്ല, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്‌ഡിഎഫ്സി ബാങ്ക്, വിപ്രോ, ഏഷ്യന്‍ പെയിന്റ്സ്, ടാറ്റ മോട്ടോഴ്സ്, ടെക് മഹീന്ദ്ര, ബോഷ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 523 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 246 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS