: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

198

മുംബൈ: ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്സ് 341.97 പോയന്റ് നേട്ടത്തില്‍ 36,139.98ലാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റിയാകട്ടെ 117.50 പോയന്റ് ഉയര്‍ന്ന് 11,083.70ലുമെത്തി.
ഐസിഐസിഐ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടാറ്റ സ്റ്റീല്‍, വേദാന്ത, ഹിന്‍ഡാല്‍കോ, സിപ്ല, ഒഎന്‍ജിസി, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ് തുടങ്ങിയവയാണ് നേട്ടത്തില്‍ മുന്നില്‍. എച്ച്‌ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, വിപ്രോ, എച്ചപിസിഎല്‍, ടാറ്റ മോട്ടോഴ്സ്, ടിസിഎസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1374 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1541 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS