മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 56 പോയന്റ് താഴ്ന്ന് 36,104ലിലും നിഫ്റ്റി 9 പോയന്റ് നഷ്ടത്തില്‍ 11,076ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി ബാങ്ക്, സിപ്ല, ഹിന്‍ഡാല്‍കോ, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഭാരതി എയര്‍ടെല്‍, മാരുതി സുസുകി, എസ്ബിഐ, ടിസിഎസ്, ഇന്‍ഫോസിസ്, വിപ്രോ, ബജാജ് ഓട്ടോ, ഐടിസി, റിലയന്‍സ്, എച്ച്‌ഡിഎഫ്സി, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1044 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 952 ഓഹരികള്‍ നഷ്ടത്തിലുമാണ്.