മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. 111.20 പോയന്റ് നഷ്ടത്തില്‍ സെന്‍സെക്സ് 36,050.44ലിലും നിഫ്റ്റി 16.35 പോയന്റ് താഴ്ന്ന് 11,069.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീല്‍, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല, ഐസിഐസിഐ ബാങ്ക്, വേദാന്ത, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഒഎന്‍ജിസി, ലുപിന്‍, ബജാജ് ഓട്ടോ, ഇന്‍ഫോസിസ്, ടാറ്റ മോട്ടോഴ്സ്, വിപ്രോ, എച്ച്ഡിഎഫ്സി, ഐടിസി, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, മാരുതി സുസുകി, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്ഇയിലെ 1145 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1702 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.