ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

208

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 223 പോയന്റ് നേട്ടത്തില്‍ 36,273ലും നിഫ്റ്റി 51 പോയന്റ് ഉയര്‍ന്ന് 11,121ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്‌ഡിഎഫ്സി ബാങ്ക്, ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐഒസി, മാരുതി സുസുകി, ടിസിഎസ്, വേദാന്, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, വിപ്രോ, എല്‍ആന്റ്ടി, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ആക്സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ഒഎന്‍ജിസി, ലുപിന്‍, ഐടിസി, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികല്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 1,017 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 373 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS