മുംബൈ : ഓഹരി സൂചികകള്‍ മികച്ച നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 232.81 പോയന്റ് നേട്ടത്തില്‍ 36,283.25ലും നിഫ്റ്റി 60.70 പോയന്റ് ഉയര്‍ന്ന് 11,130.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, സണ്‍ ഫാര്‍മ, മാരുതി സുസുകി, എച്ച്‌ഡിഎഫ്സി, ടിസിഎസ്, കൊട്ടക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ഐഒസി, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, ടെക് മഹീന്ദ്ര തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ലുപിന്‍, ഭാരതി എയര്‍ടെല്‍, ഐടിസി, ആക്സിസ് ബാങ്ക്, ഒഎന്‍ജിസി, സിപ്ല, ടാറ്റ മോട്ടോഴ്സ്, വിപ്രോ, ഹിന്‍ഡാല്‍കോ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്‌ഇയിലെ 956 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1880 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.