ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

200

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 527.75 പോയിന്റ് താഴ്ന്ന് 34,539ലും, നിഫ്റ്റി 166 പോയിന്റ് താഴ്ന്ന് 10,594ലുമാണ് വ്യാപാരം നടക്കുന്നത്. ടെക് മഹീന്ദ്ര, വിപ്രോ, ടാറ്റ മോട്ടോഴ്സ്, ഇന്‍ഫോസിസ്, ടിസിഎസ്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍. ബിഎസ്‌ഇയിലെ 1816 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലും, 179 ഓഹരികള്‍ നേട്ടത്തിലുമാണ്. അതേസമയം, ഹിന്‍ഡാല്‍കോ, ആക്സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, ബജാജ് ഓട്ടോ, എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഒഎന്‍ജിസി, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, സിപ്ല, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS