ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

266

മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 1015 പോയിന്റ് താഴ്ന്ന് 33,742ലും നിഫ്റ്റി 306 പോയിന്റ് നഷ്ടത്തില്‍ 10,359ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്. ആക്സിസ് ബാങ്ക്, വേദാന്ത, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി, എച്ച്‌ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി സുസുകി, ലുപിന്‍, ഭാരതി എയര്‍ടെല്‍, സണ്‍ ഫാര്‍മ, ഏഷ്യന്‍ പെയിന്‍സ്,് ഒഎന്‍ജിസി, വിപ്രോ, ടെക് മഹീന്ദ്ര, വിപ്രോ, റിലയന്‍സ്, സിപ്ല, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ തുടങ്ങി ഭൂരിഭാഗം ഓഹരികളും നഷ്ടത്തിലാണ്.

NO COMMENTS