മുംബൈ: ഓഹരി നേട്ടത്തില്‍ സൂചികകള്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 141.52 പോയിന്റ് നേട്ടത്തില്‍ 34,297.47ലിലും നിഫ്റ്റി 44.60 പോയിന്റ് താഴ്ന്ന് 10,545.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ്ബിഐ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി, ടിസിഎസ്, ഹിന്‍ഡാല്‍കോ, ഐസിഐസിഐ ബാങ്ക്, വേദാന്ത, ഇന്‍ഫോസിസ്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. വിപ്രോ, ടാറ്റ മോട്ടോഴ്സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, സിപ്ല, ഭാരതി എയര്‍ടെല്‍, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ലുപിന്‍, ഏഷ്യന്‍ പെയിന്റ്സ്, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു. ബിഎസ്‌ഇയിലെ 906 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1927 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.