മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 322.65 പോയിന്റ് നേട്ടത്തില്‍ 34142.15ലും നിഫ്റ്റി 108.30 പോയിന്റ് ഉയര്‍ന്ന് 10,491ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു. ഗെയില്‍, ഏഷ്യന്‍ പെയിന്റ്സ്,എം ആന്റ്‌എം, ഇന്‍ഫേസിസ്, ഹിന്ദുസാഥാന്‍ യുണിലിവര്‍,കോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.