മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്സ് 12 പോയന്റ് നേട്ടത്തില്‍ 34,547ലും നിഫ്റ്റി അഞ്ച് പോയന്റ് ഉയര്‍ന്ന് 10,588ലുമാണ് വ്യാപാരം നടക്കുന്നത്. എച്ച്‌സിഎല്‍ ടെക്, വിപ്രോ, സിപ്ല, മാരുതി സുസുകി, ഒഎന്‍ജിസി, റിലയന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ബജാജ് ഓട്ടോ, ടാറ്റ മോട്ടോഴ്സ്, സണ്‍ ഫാര്‍മ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ടാറ്റ സ്റ്റീല്‍, എച്ച്‌ഡിഎഫ്സി ബാങ്ക്, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക്, എസ്ബിഐ, എച്ച്‌ഡിഎഫ്സി, വേദാന്ത, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ലുപിന്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.