ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

298

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 14 പോയിന്റ് ഉയര്‍ന്ന് 34,198ലും നിഫ്റ്റി 10 പോയിന്റ് നേട്ടത്തില്‍ 10,502ലുമാണ് വ്യാപാരം ആരംഭിച്ചത്.

ബജാജ് ഓട്ടോ, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ആക്‌സിസ് ബാങ്ക്, ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, മാരുതി സുസുകി, ഒഎന്‍ജിസി, എച്ച്ഡിഎഫ്‌സി, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ഇന്‍ഫോസിസ്, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഹീറോ മോട്ടോര്‍കോര്‍പ്, പവര്‍ഗ്രിഡ് കോര്‍പ്, ഐടിസി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS