ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യപാരം അവസാനിപ്പിച്ചു

203

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യപാരം അവസാനിപ്പിച്ചു. സെന്‍സെക്സ് 44.43 പോയിന്റ് താഴ്ന്ന് 33,307.14ലിലും നിഫ്റ്റി 15.80 പോയിന്റ് നഷ്ടത്തില്‍ 10,226.85ലുമാണ് ക്ലോസ് ചെയ്തത്. നേട്ടത്തോടെയായിരുന്നു വ്യാപാരം ആരംഭിച്ചതെങ്കിലും വില്പന സമ്മര്‍ദത്തെതുടര്‍ന്ന് നഷ്ടത്തിലാകുകയായിരുന്നു.

ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്സി, ടിസിഎസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഐടിസി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടാറ്റ സ്റ്റീല്‍, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, വേദാന്ത, സിപ്ല, ഹിന്‍ഡാല്‍കോ, ടാറ്റ മോട്ടോഴ്സ്, മാരുതി സുസുകി, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി, എച്ച്‌ഡിഎഫ്സി ബാങ്ക്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS