ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

195

മുംബൈ : ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 252.88 പോയിന്റ് താഴ്ന്ന് 32,923.12ലും നിഫ്റ്റി 100.90 പോയിന്റ് നഷ്ടത്തില്‍ 10,094.30ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി മിഡ് ക്യാപ് സൂചിക 300 പോയിന്റോളം നഷ്ടത്തിലായി.

മാരുതി സുസുകി, പവര്‍ ഗ്രിഡ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ടിസിഎസ്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

എച്ച്‌സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ടെക് മഹീന്ദ്ര, ഹിന്‍ഡാല്‍കോ, വിപ്രോ, എച്ച്‌ഡിഎഫ്സി, ഹീറോ മോട്ടോര്‍കോര്‍പ്, ആക്സിസ് ബാങ്ക്, ഐടിസി, റിലയന്‍സ്, എച്ച്‌ഡിഎഫ്സി ബാങ്ക്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയന്റ്സ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, ഒഎന്‍ജിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്

NO COMMENTS