മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 94 പോയന്റ് നഷ്ടത്തില്‍ 32,828ലും നിഫ്റ്റി 37 പോയന്റ് താഴ്ന്ന് 10057ലുമാണ് വ്യാപാരം നടക്കുന്നത്.
ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്സി, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഒഎന്‍ജിസി, ഐസിഐസിഐ ബാങ്ക്, വിപ്രോ, ടാറ്റ സ്റ്റീല്‍, മാരുതി സുസുകി, റിലയന്‍സ്, വേദാന്ത, സിപ്ല, ആക്സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ലുപിന്‍, എസ്ബിഐ, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.