സെന്‍സെക്‌സ് 410 പോയിന്റ് നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

216

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. യുഎസും ചൈനയും തമ്മിലുള്ള ഇറക്കുമതി താരിഫ് യുദ്ധം ആഗോള വിപണികളെ പിടിച്ചുലച്ചു. സെന്‍സെക്‌സ് 409.73 പോയിന്റ് താഴ്ന്ന് 32,596.54ലിലും നിഫ്റ്റി 116.75 പോയിന്റ് നഷ്ടത്തില്‍ 9998.05ലുമാണ് ക്ലോസ് ചെയ്തത്.

എച്ച്‌ഡിഎഫ്‌സി ബാങ്ക്, വിപ്രോ, സണ്‍ ഫാര്‍മ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്‌സി, മാരുതി സുസുകി, വേദാന്ത, ഹിന്‍ഡാല്‍കോ, ആക്‌സിസ് ബാങ്ക്, ലുപിന്‍, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഡോ.റെഡ്ഡീസ് ലാബ്, ബജാജ് ഓട്ടോ, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലായിരുന്നു.

എച്ച്‌സിഎല്‍ ടെക്, പവര്‍ ഗ്രിഡ്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, ഏഷ്യന്‍ പെയിന്റ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

NO COMMENTS