മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 107.98 പോയന്റ് നേട്ടത്തില്‍ 33,174.39ലും നിഫ്റ്റി 51.30 പോയന്റ് ഉയര്‍ന്ന് 10,182ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ഹിന്‍ഡാല്‍കോ, എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ലുപിന്‍, ടിസിഎസ്, മാരുതി സുസുകി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ഐടിസി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഡോ.റെഡ്ഡീസ് ലാബ്, ഭാരതി എയര്‍ടെല്‍, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്‌ഡിഎഫ്‌സി, ടാറ്റ മോട്ടോഴ്‌സ്, റിലയന്‍സ്, ഇന്‍ഫോസിസ്, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ് ക്ലോസ് ചെയ്തത്.