ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം

191

മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 124 പോയന്റ് താഴ്ന്ന് 33,050ലും നിഫ്റ്റി 56 പോയന്റ് നഷ്ടത്തില്‍ 10,128ലുമെത്തി. നിഫ്റ്റി മിഡ് ക്യാപ് സൂചിക 146 പോയന്റ് നഷ്ടത്തിലാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലാണ്.

എസ്ബിഐ, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, സിപ്ല, ഒഎന്‍ജിസി, ആക്‌സിസ് ബാങ്ക്, സണ്‍ ഫാര്‍മ, റിലയന്‍സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS