ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

254

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 286.68 പോയന്റ് ഉയര്‍ന്ന് 33,255.36ലും നിഫ്റ്റി 98.10 പോയന്റ് നേട്ടത്തില്‍ 10,211.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

സിപ്ല, ലുപിന്‍, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, മാരുതി സുസുകി, ടാറ്റ സ്റ്റീല്‍, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഒഎന്‍ജിസി, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS