മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 51.74 പോയന്റ് താഴ്ന്ന് 32273.67ലും നിഫ്റ്റി 9 പോയന്റ് നഷ്ടത്തില്‍ 10057.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ലോഹം, റിയാല്‍റ്റി, ബാങ്ക്, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിക്ക് തുണയായത്. ഐടി, ടെക്നോളജി വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്. ബിഎസ്‌ഇയിലെ 1549 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 1070 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.