ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം

188

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 7 പോയിന്റ് താഴ്ന്ന് 33,589ലും നിഫ്റ്റി 8 പോയിന്റ് നഷ്ടത്തില്‍ 10,317ലുമാണ് വ്യാപാരം ആരംഭിച്ചത്.

ലുപിന്‍, എച്ച്‌സിഎല്‍ ടെക്, ഡോ.റെഡ്ഡീസ് ലാബ്, സിപ്ല, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി, ഒഎന്‍ജിസി, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, എച്ച്‌ഡിഎഫ്‌സി, എച്ച്‌ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വേദാന്ത, ഹിന്‍ഡാല്‍കോ, എസ്ബിഐ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, വിപ്രോ, ടിസിഎസ്, മാരുതി സുസുകി, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS