ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു

173

മുംബൈ: ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ആഗോള വിപണിയിലെ തളര്‍ച്ചയും ലാഭമെടുപ്പുമാണ് വിപണിയെ നഷ്ടത്തിലാക്കിയത്. സെന്‍സെക്സ് 259.48 പോയന്റ് താഴ്ന്ന് 32,014.19ലും നിഫ്റ്റി 78.85 പോയന്റ് നഷ്ടത്തില്‍ 9978.55ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്‌ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും ഒരുശതമാനത്തിലേറെ നഷ്ടത്തിലായിരുന്നു. ബാങ്ക, ലോഹം, റിയാല്‍റ്റി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നഷ്ടത്തിലായത്.

NO COMMENTS