ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു

254

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു.
സെന്‍സെക്‌സ് 292.76 പോയന്റ് ഉയര്‍ന്ന് 35208.14ലിലും നിഫ്റ്റി 104.50 പോയന്റ് നേട്ടത്തില്‍ 10722.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഏഷ്യന്‍ പെയിന്റ്‌സ്, ഒഎന്‍ജിസി, എസ്ബിഐ, ആക്‌സിസ് ബാങ്ക്, ടാറ്റ സ്റ്റീല്‍, ഹിന്‍ഡാല്‍കോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐസിഐസിഐ ബാങ്ക്, ഐടിസി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ഹീറോ മോട്ടോര്‍കോര്‍പ്, ലുപിന്‍, ഡോ.റെഡ്ഡീസ് ലാബ്, ടിസിഎസ്, സിപ്ല, സണ്‍ ഫാര്‍മ, ടെക് മഹീന്ദ്ര, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS