ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

199

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സില്‍ 35,200 നിലവാരത്തിന്‌ മുകളിലാണ് വ്യാപാരം നടക്കുന്നത്. സെന്‍സെക്‌സിലെ നേട്ടം 105 പോയന്റാണ്. നിഫ്റ്റി 18 പോയന്റ് ഉയര്‍ന്ന് 10732ലുമെത്തി.

എസ്ബിഐ, ഹീറോ മോട്ടോര്‍കോര്‍പ്, ഐസിഐസിഐ ബാങ്ക്, സിപ്ല, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, റിലയന്‍സ്, സണ്‍ ഫാര്‍മ, ഒഎന്‍ജിസി, ലുപിന്‍, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, വിപ്രോ, ടാറ്റ മോട്ടോഴ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടെക് മഹീന്ദ്ര, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, ബജാജ് ഓട്ടോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS