മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 275.67 പോയന്‍റും നിഫ്റ്റി 91.50 പോയന്‍റും നേട്ടമുണ്ടാക്കി. സെന്‍സെക്‌സ് ഉയര്‍ന്ന് 35,178.88ലും നിഫ്റ്റി 10684.70ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഭാരതി എയര്‍ടെല്‍, ടാറ്റ മോട്ടോഴ്‌സ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, എസ്ബിഐ, കോള്‍ ഇന്ത്യ, വിപ്രോ, ഇന്‍ഫോസിസ്, ടാറ്റ സ്റ്റീല്‍, ബജാജ് ഓട്ടോ, ലുപിന്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, സിപ്ല, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ്, ഐസിഐസിഐ ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.