മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 284.20 പോയന്റ് ഉയര്‍ന്ന് 35463.08ലും നിഫ്റ്റി 83.70 പോയന്റ് നേട്ടത്തില്‍ 10768.40ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്‌സ്, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടെക് മഹീന്ദ്ര, റിലയന്‍സ്, ഒഎന്‍ജിസി, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ലുപിന്‍, സണ്‍ ഫാര്‍മ, ഐഒസി, എസ്ബിഐ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.