മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 276.86 പോയന്റ് ഉയര്‍ന്ന് 35,934.72ലും നിഫ്റ്റി 80.25 പോയന്റ് നേട്ടത്തില്‍ 10,852.90ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
വേദാന്ത, യെസ് ബാങ്ക്, ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, റിലയന്‍സ്, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ രണ്ടു മുതല്‍ മുന്നുശതമാനംവരെ നേട്ടത്തിലായിരുന്നു.
ടിസിഎസ്, ബജാജ് ഓട്ടോ, കോള്‍ ഇന്ത്യ, എച്ച്‌ഡിഎഫ്‌സി, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.