ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

192

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 182 പോയന്റ് ഉയര്‍ന്ന് 36116ലും നിഫ്റ്റി 52 പോയന്റ് നേട്ടത്തില്‍ 10905ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്‍ഫോസിസ്, ഭാരതി എയര്‍ടെല്‍, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, റിലയന്‍സ്, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഹീറോ മോട്ടോര്‍കോര്‍പ്, ഡോ.റെഡ്ഡീസ് ലാബ്, സണ്‍ ഫാര്‍മ, ലുപിന്‍, ഏഷ്യന്‍ പെയിന്റ്‌സ്, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS