ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

142

മുംബൈ: ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 243 പോയിന്റ് നേട്ടത്തില്‍ 36,506 നിലവാരത്തിലെത്തി.76 പോയിന്റാണ് നിഫ്റ്റിയിലെ നേട്ടം. 11025ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. പൊതുമേഖല ബാങ്ക്, ഊര്‍ജ്ജം, മെറ്റല്‍ തുടങ്ങി മിക്കവാറും സെക്ടറുകള്‍ നേട്ടത്തിലാണ്.

ഐഒസി, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, മാരുതി സുസുകി, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്‌സ്, ഹിന്‍ഡാല്‍കോ, ടെക് മഹീന്ദ്ര, ഹീറോ മോട്ടോര്‍കോര്‍പ്, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

ടിസിഎസ്, വേദാന്ത, ലുപിന്‍, പവര്‍ ഗ്രിഡ്, ഒഎന്‍ജിസി, വിപ്രോ, ഗെയില്‍ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS