മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 145.14 പോയിന്റ് നേട്ടത്തില്‍ 36496.37ലും ,നിഫ്റ്റി 53.10 പോയിന്റ് ഉയര്‍ന്ന് 11010.20ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഫാര്‍മ, ഇന്‍ഫ്രാ, ബാങ്ക്, എനര്‍ജി തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് വിപണിയെ തുണച്ചത്. മിഡ് ക്യാപ് സൂചികയും നേട്ടത്തിലായിരുന്നു. അതേസമയം, മെറ്റല്‍, ഓട്ടോ വിഭാഗങ്ങളിലെ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.
ഇന്‍ഫോസിസ്, സണ്‍ഫാര്‍മ, ബജാജ് ഫിന്‍സരി, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക്, എച്ച്‌സിഎല്‍ ടെക്, ആക്‌സിസ് ബാങ്ക്, ഡോ.റെഡ്ഡീസ് ലാബ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.ബജാജ് ഓട്ടോ, വേദാന്ത, എച്ച്പിസിഎല്‍, ഹിന്‍ഡാല്‍കോ, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.