ഓഹരി സൂചികകള്‍ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു

158

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 442.31പോയിന്റ് നേട്ടത്തില്‍ 38694.11ലും, നിഫ്റ്റി 134.90 പോയിന്റ് ഉയര്‍ന്ന് 11692ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

ഹിന്‍ഡാല്‍കോ, പവര്‍ഗ്രിഡ് കോര്‍പ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍,ടെക് മഹീന്ദ്ര, ഇന്‍ഫോസീസ്‌, എസ്ബിഐ, ആക്‌സിസ് ബാങ്ക്, എച്ച്‌സിഎല്‍,ടെക്, സിപ്ല, ടാറ്റ മോട്ടേഴ്‌സ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.

സണ്‍ ഫാര്‍മ,ഡോ.റെഡ്ഡീസ് ലാബ്, ഐഡിയ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.

NO COMMENTS