മുംബൈ : ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 11 പോയന്റ് നഷ്ടത്തില്‍ 38884ലിലും നിഫ്റ്റി 10 പോയന്റ് താഴ്ന്ന് 11727ലുമാണ് വ്യാപാരം നടക്കുന്നത്.
പൊതുമേഖല ബാങ്കുകള്‍, മെറ്റല്‍, ഐടി, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തില്‍. കോള്‍ ഇന്ത്യ, ടെക് മഹീന്ദ്ര, പവര്‍ ഗ്രിഡ്, ഇന്‍ഫോസിസ്, എച്ച്സിഎല്‍ ടെക്, ടാറ്റ സ്റ്റീല്‍, ലുപിന്‍, ഏഷ്യന്‍ പെയിന്റ്സ്, ഐസിഐസിഐ ബാങ്ക്, ടിസിഎസ്, ഹീറോ മോട്ടോര്‍കോര്‍പ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.