മുംബൈ : ഓഹരി സൂചികകൾ നഷ്ടത്തിൽ ക്ലോസ് ചെയ്തു. സെന്‍സെക്സ് 139.61 പോയിന്റ് താഴ്ന്ന് 38018.31ലും നിഫ്റ്റി 43.35 പോയിന്റ് നഷ്ടത്തില്‍ 11476.65ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ടാറ്റ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, വേദാന്ത, സണ്‍ ഫാര്‍മ, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്സ്, ഡോ.റെഡ്ഡീസ് ലാബ്, പവര്‍ഗ്രിഡ് കോര്‍പ്പ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ലുപിന്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഭാരതി എയര്‍ടെല്‍, റിലയന്‍സ്, ഇന്‍ഫോസിസ്, ടിസിഎസ്, എല്‍ആന്റ്ടി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്.