ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

128

മുംബൈ : ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 295 പോയിന്റ് ഉയര്‍ന്ന് 37416ലും, നിഫ്റ്റി 89 പോയിന്റ് നേട്ടത്തില്‍ 11324 ലിലുമാണ് വ്യാപാരം നടക്കുന്നത്.

ബാങ്ക്, ഓട്ടോ, മെറ്റല്‍, ഫാര്‍മ, എനര്‍ജി വിഭാഗം ഓഹരികള്‍ നേട്ടത്തിലാണ്. മിഡ്ക്യാപ് വിഭാഗത്തില്‍ സ്റ്റീല്‍ ഓഹരികള്‍ നേട്ടത്തിലാണ്.

ഐസിഐസിഐ ബാങ്ക്, ടാറ്റ സ്റ്റീല്‍, ഏഷ്യന്‍ പെയിന്റ്‌സ്, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐടിസി, ഡോ.റെഡ്ഡീസ് ലാബ്, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

യെസ് ബാങ്ക്, ടെക് മഹീന്ദ്ര, ഇന്‍ഫോസിസ്, എച്ച്‌സിഎല്‍ ടെക്, ടിസിഎസ്, മാരുതി സുസുകി, വിപ്രോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS