മുംബൈ : ഓഹരി സൂചികകൾ കനത്ത നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. സെന്‍സെക്‌സ് 792.17 പോയിന്റ് താഴ്ന്ന് 34,376.99ലും, നിഫ്റ്റി 282.80 പോയന്റ് നഷ്ടത്തില്‍ 10,316.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
ഇന്‍ഫോസിസ്, ടൈറ്റന്‍ കമ്പനി, ടിസിഎസ്, ഡോ.റെഡ്ഡീസ് ലാബ്, എച്ച്‌സിഎല്‍ ടെക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലായിരുന്നു.
എച്ച്പിസിഎല്‍, ബിപിസിഎല്‍, ഐഒസി, ഒഎന്‍ജിസി, ഗെയില്‍, റിലയന്‍സ്, എസ്ബിഐ, ബജാജ് ഓട്ടോ, ഹിന്‍ഡാല്‍കോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തില്‍ ക്ലോസ് ചെയ്തത്.