ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം

157

മുംബൈ : ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 534 പോയിന്റ് നേട്ടത്തില്‍ 34535ലും നിഫ്റ്റി 178 പോയിന്റ് ഉയര്‍ന്ന് 10413ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

എഷര്‍ മോട്ടോഴ്സ്, ഹിന്‍ഡാല്‍കോ, യെസ് ബാങ്ക്, റിലയന്‍സ്, വേദാന്ത, ടാറ്റ സ്റ്റീല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഏഷ്യന്‍ പെയിന്റ്സ്, ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. ബാങ്ക്, ഓട്ടോ മൊബൈല്‍, മെറ്റല്‍, ഫാര്‍മ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് പ്രധാനമായും നേട്ടത്തിലെത്തിയിരിക്കുന്നത്. അതേസമയം ടിസിഎസ്, എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലാണ്.

NO COMMENTS