ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

136

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാര ആഴ്ചയുടെ ആദ്യദിനം തന്നെ സെന്‍സെക്സ് 166 പോയന്റ് നേട്ടത്തില്‍ 33516ലും നിഫ്റ്റി 47 പോയന്റ് ഉയര്‍ന്ന് 10077ലുംമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്‌ഇയിലെ 928 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 492 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്കിങ്, ഫാര്‍മ ഓഹരികളാണ് മികച്ച നേട്ടത്തില്‍. കഴിഞ്ഞയാഴ്ചയിലെ കനത്ത നഷ്ടത്തില്‍നിന്ന് ഏഷ്യന്‍ ഓഹരികളെല്ലാം ഉയര്‍ത്തെഴുന്നേറ്റതാണ് ആഭ്യന്തര സൂചികകള്‍ക്ക് തുണയായത്.

NO COMMENTS