ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

152

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 104 പോയിന്റ് ഉയര്‍ന്ന് 33995ലും നിഫ്റ്റി 32 പോയിന്റ് നേട്ടത്തില്‍ 10230ലുമാണ് വ്യാപാരം നടക്കുന്നത്.

ഇന്ത്യബുള്‍സ് ഹൗസിങ്, യെസ് ബാങ്ക്, ഇന്‍ഫോസിസ്, യുപിഎല്‍, എച്ച്‌ഡിഎഫ്‌സി, എസ്ബിഐ, ഐഒസി, ഹീറോ മോട്ടോര്‍കോര്‍പ്, സണ്‍ ഫാര്‍മ, എച്ച്‌സിഎല്‍ ടെക്, സിപ്ല തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

ഡോ.റെഡ്ഡീസ് ലാബ്, കോള്‍ ഇന്ത്യ, ടാറ്റ സ്റ്റീല്‍, എല്‍ആന്റ്ടി, പവര്‍ ഗ്രിഡ് കോര്‍പ്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ഐഷര്‍ മോട്ടോഴ്‌സ്, ഐടിസി, ഹിന്‍ഡാല്‍കോ തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS