ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

162

മുംബൈ : ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 422 പോയിന്റ് ഉയര്‍ന്ന് 34854ലും നിഫ്റ്റി 129 പോയിന്റ് നേട്ടത്തില്‍ 10509ലുമാണ് വ്യാപാരം ആരംഭിച്ചിരിക്കുന്നത്.

1253 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 245 ഓഹരികള്‍ നഷ്ടത്തിലുമാണ്. ഏഷ്യന്‍ പെയിന്റ്‌സ്, യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ബജാജ് ഓട്ടോ, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, എസ്ബിഐ, ഒഎന്‍ജിസി, വേദാന്ത, എച്ച്‌ഡിഎഫ്‌സി, ടാറ്റ സ്റ്റീല്‍, ആക്‌സിസ് ബാങ്ക് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.

വിപ്രോ, കോള്‍ ഇന്ത്യ, ഡോ.റെഡ്ഡീസ് ലാബ്, എന്‍ടിപിസി, ടെക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. യുഎസ്-ചെന വ്യാപാര യുദ്ധം സംബന്ധിച്ച ആശങ്കകള്‍ക്ക് താല്‍ക്കാലിക ആശ്വാസമുണ്ടായതാണ് വിപണിക്ക് തുണയായിരിക്കുന്നത്. ഏഷ്യന്‍ സൂചികകളും മികച്ച നേട്ടത്തിലാണ് തുടങ്ങിയത്.

NO COMMENTS