മുംബൈ : ഓഹരി സൂചികകളിൽ നഷ്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 84 പോയിന്റ് നഷ്ടത്തില്‍ 34927ലും നിഫ്റ്റി 30 പോയിന്റ് താഴ്ന്ന് 10522ലുമാണ് വ്യാപാരം നടക്കുന്നത്.
ടെക് മഹീന്ദ്ര, ആക്‌സിസ് ബാങ്ക്, എസ്ബിഐ, സണ്‍ ഫാര്‍മ, മാരുതി സുസുകി, ഒഎന്‍ജിസി, ഭാരതി എയര്‍ടെല്‍, എച്ച്‌സിഎല്‍ ടെക്, ഹിന്‍ഡാല്‍കോ, ഡോ.റെഡ്ഡീസ് ലാബ്, ഏഷ്യന്‍ പെയിന്റ്‌സ്, ഐടിസി തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഐഒസി, ഐസിഐസിഐ ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എച്ച്ഡിഎഫ്‌സി, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, റിലയന്‍സ്, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്.