മുംബൈ : ഓഹരി സൂചികകളിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 199 പോയിന്റ് നേട്ടത്തില്‍ 35656ലും നിഫ്റ്റി 48 പോയിന്റ് ഉയര്‍ന്ന് 10,730ലുമാണ് വ്യാപാരം നടക്കുന്നത്.
യെസ് ബാങ്ക്, ഐഷര്‍ മോട്ടോഴ്സ്, ഡോ.റെഡ്ഡീസ് ലാബ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, ഹീറോ മോട്ടോര്‍കോര്‍പ്, റിലയന്‍സ്, സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി, എച്ച്ഡിഎഫ്സി ബാങ്ക്, സിപ്ല, വിപ്രോ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, പവര്‍ ഗ്രിഡ് തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്.
ഭാരതി എയര്‍ടെല്‍, ആക്സിസ് ബാങ്ക്, എസ്ബിഐ, ഒഎന്‍ജിസി, ഗെയില്‍, കൊട്ട്ക് മഹീന്ദ്ര, ഐഒസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 776 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 504 ഓഹരികള്‍ നഷ്ടത്തിലുമാണ്.