ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

211

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 118 പോയന്റ് നേട്ടത്തില്‍ 32000.93ലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റി 27 പോയന്റ് നേട്ടത്തില്‍ 10,033ലുമെത്തി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ടാറ്റ മോട്ടോഴ്സ്, ടാറ്റ സ്റ്റീല്‍, ടാറ്റ പവര്‍, സണ്‍ ഫാര്‍മ, ടിസിഎസ്, എല്‍ആന്റ്ടി, ലുപിന്‍, വിപ്രോ, വേദാന്ത തുടങ്ങിയവ നേട്ടത്തിലും ഒഎന്‍ജിസി, ഭാരതി ഇന്‍ഫ്രാടെല്‍, കോള്‍ ഇന്ത്യ തുടങ്ങിയവ വില്പന സമ്മര്‍ദത്തിലുമാണ്. ബിഎസ്‌ഇയിലെ 1119 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 514 ഓഹരികള്‍ നഷ്ടത്തിലുമാണ്.

NO COMMENTS