മുംബൈ: ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 276.50 പോയന്റ് നേട്ടത്തില്‍ 32158.66ലും നിഫ്റ്റി 87 പോയന്റ് ഉയര്‍ന്ന് 10093.05ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ടിസിഎസ്, ടാറ്റ സ്റ്റീല്‍, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, സണ്‍ ഫാര്‍മ, ഐടിസി, ഏഷ്യന്‍ പെയിന്റ്സ് തുടങ്ങിയവ നേട്ടത്തിലും ഹീറോ മോട്ടോര്‍കോര്‍പ്, കോള്‍ ഇന്ത്യ, വിപ്രോ, മാരുതി തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1436 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1151 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.