മുംബൈ: ഓഹരി സൂചികള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്സ് 151.15 പോയന്റ് നേട്ടത്തില്‍ 32423.76ലും നിഫ്റ്റി 67.70 പോയന്റ് ഉയര്‍ന്ന് 10153.10ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഓട്ടോ, ഹീറോ മോട്ടോര്‍കോര്‍പ്, മാരുതി, ടാറ്റ മോട്ടോഴ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കോള്‍ ഇന്ത്യ, സിപ്ല, ആക്സിസ് ബാങ്ക്, വേദാന്ത, ഡോ. റെഡ്ഡീസ് ലാബ്, വിപ്രോ, ഹിന്‍ഡാല്‍കോ തുടങ്ങിയവ നേട്ടത്തിലായിരുന്നു. എസ്ബിഐ, ഒഎന്‍ജിസി, ഐടിസി, സണ്‍ ഫാര്‍മ, ടാറ്റ സ്റ്റീല്‍, ടിസിഎസ് തുടങ്ങിയവ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്. ബിഎസ്‌ഇയിലെ 1515 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1109 ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.