മുംബൈ: ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം . സെന്‍സെക്‌സ് 269 പോയന്റ് നഷ്ടത്തില്‍ 31652ലും നിഫ്റ്റി 92 പോയന്റ് താഴ്ന്ന് 9872ലുമാണ് വ്യാപാരം നടക്കുന്നത്.ഹിന്ദുസ്ഥാന്‍ യുണിലിവര്‍, , ഐസിഐസിഐ, എന്‍ടിപിസി, ഇന്‍ഫോസിസ്, ബാങ്ക് തുടങ്ങിയവ നേട്ടത്തിലും ലുപിന്‍, ആക്‌സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, സണ്‍ ഫാര്‍മ, ഹിന്‍ഡാല്‍കോ, മാരുതി, ഒഎന്‍ജിസി, കോള്‍ ഇന്ത്യ, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, , എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്ഇയിലെ 254 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 1554 ഓഹരികള്‍ നഷ്ടത്തിലുമാണ്.