മുംബൈ : ഓഹരി സൂചികകളില്‍ നഷ്ടത്തോടെ തുടക്കം. സെന്‍സെക്സ് 25 പോയന്റ് താഴ്ന്ന് 31,600ലും നിഫ്റ്റി 12 പോയന്റ് നഷ്ടത്തില്‍ 9859ലുമാണ് വ്യാപാരം നടക്കുന്നത്. ടാറ്റ മോട്ടോഴ്സ്, ഒഎന്‍ജിസി, റിലയന്‍സ്, ആക്സിസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ടാറ്റ സ്റ്റീല്‍, ലുപിന്‍, എച്ച്‌സിഎല്‍ ടെക്, സണ്‍ ഫാര്‍മ, ടിസിഎസ്, ഹിന്‍ഡാല്‍കോ, ഇന്‍ഫോസിസ്, എന്‍ടിപിസി തുടങ്ങിയവ നേട്ടത്തിലും എച്ച്‌ഡിഎഫ്സി, ടെക് മഹീന്ദ്ര, ഏഷ്യന്‍ പെയിന്റ്സ്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, ഡോ.റെഡ്ഡീസ് ലാബ്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍, കോള്‍ ഇന്ത്യ, മാരുതി സുസുകി, സിപ്ല തുടങ്ങിയവ നഷ്ടത്തിലുമാണ്. ബിഎസ്‌ഇയിലെ 816 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 659 ഓഹിരികള്‍ നഷ്ടത്തിലുമാണ്.