മുംബൈ : ഓഹരി സൂചികകള്‍ നഷ്ടത്തില്‍ ക്ലോസ് ചെയ്തു. ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തിയതുമായി ബന്ധപ്പെട്ട വാര്‍ത്തയാണ് സൂചികകളെ പിടിച്ചുലച്ചത്. വിപണി കൂപ്പുകുത്തുമെന്ന് ഭയന്ന നിക്ഷേപകര്‍ വ്യാപകമായി ഓഹരി വിറ്റഴിച്ചു. സെന്‍സെക്സ് 439.95 പോയന്റ് നഷ്ടത്തില്‍ 31159.81ലും നിഫ്റ്റി 135.75 പോയന്റ് താഴ്ന്ന് 9735.75ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
മിഡ് ക്യാപ് ഓഹരികളും തകര്‍ച്ചയിലായി. പൊതുമേഖല ബാങ്ക്, ഫാര്‍മ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് കനത്ത നഷ്ടം നേരിട്ടത്. ബിഎസ്‌ഇയിലെ 1965 കമ്ബനികളുടെ ഓഹരികള്‍ നഷ്ടത്തിലായിരുന്നു. 575 ഓഹരികള്‍ മാത്രമായിരുന്നു നേട്ടത്തില്‍.